KeralaLatest NewsNews

ശബരിമലയിൽ ആശങ്കകൾ ഉണ്ടാക്കാൻ ശ്രമം: സർക്കാർ കൃത്യസമയത്ത് ഇടപെട്ടതായി ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രചാരവേലകളാണ് നടക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. സർക്കാർ കൃത്യസമയത്ത് ഇടപെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അവധി ദിവസങ്ങളിൽ ഭക്തർ കൂടുതലെത്തി. പ്രയാസങ്ങൾ ഉണ്ടായ ഉടനെ സർക്കാർ ഇത് പരിശോധിക്കുകയും പരിഹരിക്കാനുള്ള ഇടപെടൽ നടത്തുകയും ചെയ്തു. ഇപ്പോൾ എല്ലാ തരത്തിലുള്ള തിരക്കുകളും നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ‘ആർത്തവം ഒരു വൈകല്യമല്ല’: സ്ത്രീകൾക്ക് ശമ്പളത്തോടുകൂടിയ ആർത്തവ അവധിയ്ക്കെതിരെ സ്മൃതി ഇറാനി

മുൻ കാലങ്ങളിലും ഇതുപോലുള്ള തിരക്കുകൾ ഉണ്ടായിരുന്നു. അന്ന് സംഭവിച്ചതിൽ കൂടുതലൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. 2015ൽ നടന്ന സംഭവം അന്നത്തെ മേൽശാന്തി ഇന്നലെ പറയുകയുണ്ടായി. ഈ വർഷം പ്രതീക്ഷയ്ക്ക് അപ്പുറം കുട്ടികൾ ശബരിമലയിലെത്തി. കുട്ടികൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, പ്രായമായവർ എന്നിവരുടെ എണ്ണം കൂടി.

അതേസമയം അസാധാരണമായ ആശങ്ക ജനങ്ങളിൽ ഉണ്ടാക്കാനുള്ള വലിയശ്രമം നടന്നു. ഏരുമേലിയിൽ ഉണ്ടായ സമരത്തിൽ വിളിച്ച മുദ്രാവാക്യം അതിന് ഉദാഹരണമാണ്. എരുമേലിയിൽ കുടിവെള്ളവും ടോയ്‌ലെറ്റ് സൗകര്യവുമെല്ലാം ഉണ്ട്. എന്നാൽ ഇവയൊന്നുമില്ല എന്നുപറഞ്ഞാണ് സമരം നടന്നത്. തീർത്ഥാടനത്തെ മോശമാക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണത്. നിലയ്ക്കൽ ഒരു കുട്ടി രക്ഷകർത്താവിനെ കാണാതെ കരഞ്ഞത് അന്തർദേശീയ വാർത്തയാക്കി. ശബരിമലയിൽ കുഞ്ഞുങ്ങളുടെ കണ്ണുനീർ വീഴ്ത്തിയെന്ന് പറഞ്ഞു വ്യാജപ്രചരണം നടത്തി. ചില ആശങ്കകൾ ഉണ്ടാക്കാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിൽ നിന്ന് പിന്തിരിയണമെന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ശബരിമലയിലെ അസൗകര്യങ്ങളില്‍ ഇടപെടണം, 300 പരാതികള്‍ കിട്ടിയെന്ന് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button