KottayamLatest NewsKeralaNattuvarthaNews

യുവാവിനെ ക​​രി​​ങ്ക​​ല്ലു​​കൊ​​ണ്ട് ത​​ല​​യ്ക്കി​​ടി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മം: രണ്ടുപേർ അറസ്റ്റിൽ

വൈ​​ക്കം ഉ​​ദ​​യ​​നാ​​പു​​രം ഇ​​ട​​പ്പ​​റ​​മ്പി​​ൽ ശാ​​ന്ത​​നു (23), ഇ​​യാ​​ളു​​ടെ സ​​ഹോ​​ദ​​ര​​ൻ വി​​ഷ്ണു (20) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

വൈ​​ക്കം: യു​​വാ​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ൽ ര​​ണ്ടു​​പേ​​ർ പൊ​​ലീ​​സ് പിടിയിൽ. വൈ​​ക്കം ഉ​​ദ​​യ​​നാ​​പു​​രം ഇ​​ട​​പ്പ​​റ​​മ്പി​​ൽ ശാ​​ന്ത​​നു (23), ഇ​​യാ​​ളു​​ടെ സ​​ഹോ​​ദ​​ര​​ൻ വി​​ഷ്ണു (20) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. വൈ​​ക്കം പൊലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : നവകേരള സദസ്സ് വേദിയ്ക്കടുത്തുള്ള ഇറച്ചിക്കടകള്‍ മൂടിയിടണം: കായംകുളത്ത് വിചിത്ര നിർദ്ദേശം

ക​​ഴി​​ഞ്ഞ​​ ദി​​വ​​സം ഇ​​വ​​ർ സം​​ഘം​​ ചേ​​ർ​​ന്ന് സ​​മീ​​പ​​വാ​​സി​​യാ​​യ യു​​വാ​​വി​​നെ ആ​​ക്ര​​മി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. യു​​വാ​​വി​​ന്‍റെ വീ​​ടി​​നു മു​​ൻ​​വ​​ശം റോ​​ഡി​​ൽ ഇ​​വ​​ർ മ​​ദ്യ​​പി​​ച്ച് ബ​​ഹ​​ള​​മു​​ണ്ടാ​​ക്കി​​യ​​തി​​നെ യു​​വാ​​വ് ചോ​​ദ്യം ചെ​​യ്ത​​തി​​ലെ വി​​രോ​​ധ​​ത്തി​​ൽ ഇ​​വ​​ർ യു​​വാ​​വി​​നെ അ​​സ​​ഭ്യം പ​​റ​​യു​​ക​​യും മ​​ർ​​ദി​​ക്കു​​ക​​യും ക​​രി​​ങ്ക​​ല്ലു​​കൊ​​ണ്ട് ത​​ല​​യ്ക്കി​​ടി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ വൈ​​ക്കം പൊ​​ലീ​​സ് ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ൽ ഇ​​രു​​വ​​രെ​​യും പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.

വൈ​​ക്കം സ്റ്റേ​​ഷ​​ൻ എ​​സ്എ​​ച്ച്ഒ ​രാ​​ജേ​​ന്ദ്ര​​ൻ നാ​​യ​​ർ, എ​​സ്ഐ മാ​​രാ​​യ സു​​രേ​​ഷ്, വി​​ജ​​യ​​പ്ര​​സാ​​ദ്, സി​​ജി എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് ഇ​വ​രെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​തി​ക​ളെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button