KeralaLatest NewsNews

ശബരിമല: അഞ്ച് ദിവസം നീണ്ടുനിന്ന കനത്ത തിരക്കിന് ഇന്ന് നേരിയ ആശ്വാസം, പമ്പയിലേക്ക് കൂടുതൽ ബസ് സർവീസുകൾ ഉടൻ

നിലയ്ക്കലിലെ പാർക്കിംഗ് സംബന്ധിച്ച വിശദാംശങ്ങളടക്കം ഹൈക്കോടതി ഇന്ന് പരിശോധിക്കും.

പത്തനംതിട്ട: ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ നിയന്ത്രണാതീതമായ തിരക്കിന് ഇന്ന് നേരിയ ശമനം. അഞ്ച് ദിവസത്തോളമാണ് ശബരിമലയിൽ കനത്ത തിരക്ക് അനുഭവപ്പെട്ടത്. ഇതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. മണിക്കൂറുകളോളം കാത്തുനിന്നതിനുശേഷമാണ് ദർശനം ലഭ്യമായിരുന്നത്. ഇത് വലിയ രീതിയിൽ ചർച്ചാവിഷയമായി മാറിയിരുന്നു. തിരക്ക് നിയന്ത്രണ വിധേയമാക്കാൻ സർക്കാർ സ്വീകരിച്ച സംവിധാനങ്ങളും നിലവിലെ സ്ഥിതിയും ഹൈക്കോടതി ഇന്നും പരിഗണിക്കുന്നതാണ്.

സന്നിധാനത്തെ തിരക്കിന് നേരിയ ശമനം ഉണ്ടായെങ്കിലും, നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാനുള്ള തീർത്ഥാടകരുടെ ബുദ്ധിമുട്ടുകൾ തുടരുകയാണ്. ഇതോടെ, തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ബസ് സർവീസുകൾ നിലയ്ക്കലിലേക്കും പമ്പയിലേക്കും, അവിടെ നിന്ന് തിരിച്ചും ഏർപ്പാടാക്കിയിട്ടുണ്ട്. കൂടാതെ, നിലയ്ക്കലിലെ പാർക്കിംഗ് സംബന്ധിച്ച വിശദാംശങ്ങളടക്കം ഹൈക്കോടതി ഇന്ന് പരിശോധിക്കും. പാർക്കിംഗ് സ്ഥലത്ത് എത്ര വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാൻ സാധിക്കും എന്നതിനെ സംബന്ധിച്ചുളള റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട ആർടിഇഒയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

Also Read: ഇമേജ് തയ്യാറാക്കാൻ ഇനി സ്വന്തം ചിത്രവും ഉപയോഗിക്കാം! കിടിലൻ ഫോട്ടോമോജി ഫീച്ചറുമായി ഗൂഗിൾ എത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button