തിരുവനന്തപുരം: ഗവര്‍ണറെ ആക്രമിക്കാന്‍ എസ്എഫ്‌ഐക്ക് പൊലീസ് സഹായം ലഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവര്‍ണറെ ആക്രമിച്ചതിന് പിന്നില്‍ പൊലീസ് ആസൂത്രണമുണ്ടായിട്ടുണ്ട്. ഗവര്‍ണറുടെ സഞ്ചാരപാത ചോര്‍ത്തിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്.
പൈലറ്റ് വാഹനം പ്രതിഷേധക്കാര്‍ക്ക് വേണ്ടി വേഗത കുറച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം. ഭരണത്തലവന് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മനപ്പൂര്‍വ്വം ഉണ്ടാക്കിയ സുരക്ഷാ വീഴ്ച്ചയായിരുന്നു അത്. കേന്ദ്ര ഇടപെടലിന് വഴിയൊരുക്കരുത്. ഗവര്‍ണറുടെ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഇടപെടും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉണ്ടായത് ആസൂത്രിതമായ അക്രമമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയും സമയവും എസ്എഫ്‌ഐക്കാര്‍ക്ക് ചോര്‍ത്തി നല്‍കി. വാഹനം തകര്‍ക്കുമ്പോഴും വിഐപി അകത്ത് ഇരിക്കണമെന്ന പ്രോട്ടോകോള്‍ എവിടെയാണ് ഉള്ളതെന്നും വി മുരളീധരന്‍ ചോദിച്ചു.
Post Your Comments