Latest NewsKeralaNews

ശബരിമലയിലെ തിരക്കിനിടയിൽ കുട്ടികളേയും സ്ത്രീകളെയും പ്രത്യേകമായി ശ്രദ്ധിക്കണം: നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ തിരക്കിനിടയിൽ കുട്ടികളേയും സ്ത്രീകളെയും പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. പോലീസിനും, ദേവസ്വം ബോർഡിനുമാണ് കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ക്യൂ കോംപ്ലക്‌സിലും പിൽഗ്രിം ഷെഡിലും ചുക്കുവെള്ളവും ബിസ്‌ക്കറ്റും നൽകണമെന്നും ക്യൂവിൽ കുടുങ്ങിയ തീർത്ഥാടകരെ സഹായിക്കാൻ കൂടുതൽ വളണ്ടിയർമാരെ നിയോഗിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

Read Also: സ്മാർട്ട്ഫോണുകൾ ചാർജ് ചെയ്യാൻ കുറഞ്ഞ സമയം മതി ! ലോകത്തിലെ ഏറ്റവും ചെറിയ പവർ ബാങ്ക് വിപണിയിലെത്തി

ക്യൂ നിന്ന് തീർത്ഥാടകർ ബോധരഹിതരാകുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലക്കലിൽ നിന്ന് പമ്പയിലേക്ക് ആവശ്യത്തിന് കെഎസ്ആർടിസി ബസ് ഉറപ്പാക്കണം. ബസുകളിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറുന്നില്ലെന്നും ഉറപ്പുവരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.

Read Also: 4 ലിറ്റർ പെട്രോൾ അടിച്ചപ്പോൾ അക്കൗണ്ടിൽ നിന്ന് ഡെബിറ്റായത് 16,000 രൂപ! കാർഡ് സ്വയ്പ്പിലും ഒളിഞ്ഞിരുന്ന് പുതിയ കെണി

shortlink

Related Articles

Post Your Comments

Related Articles


Back to top button