MalappuramKeralaNattuvarthaLatest NewsNews

കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം: മൂന്ന് പേരെ രക്ഷപ്പെടുത്തി

മലപ്പുറം കോലാർ റോഡിൽ ചെറുതൊടി അബ്ദുല്ലകുട്ടിയുടെ മകൻ ആരിഫുദീൻ(17) ആണ് മരിച്ചത്

മലപ്പുറം: മലപ്പുറം നൂറാടി പാലത്തിനു സമീപം മൈലപ്പുറത്ത് കടലുണ്ടി പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. മലപ്പുറം കോലാർ റോഡിൽ ചെറുതൊടി അബ്ദുല്ലകുട്ടിയുടെ മകൻ ആരിഫുദീൻ(17) ആണ് മരിച്ചത്. നാല് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു. ഇതിൽ മൂന്ന് പേരെ രക്ഷിക്കാൻ ആയെങ്കിലും ആരിഫുദ്ധീൻ മരിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആണ് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്, മലപ്പുറം അഗ്നിരക്ഷാ സേന ഉടനെ സംഭവ സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുഴയിൽ നല്ല അടിയൊഴുക്കും പാറക്കെട്ടുകളും നിറഞ്ഞതായിരുന്നു.

Read Also : ‘പോരാട്ടം തുടരും, ഒന്നും അവസാനിച്ചിട്ടില്ല’: ആർട്ടിക്കിൾ 370 ലെ സുപ്രീം കോടതി വിധി നിരാശാജനകമെന്ന് മെഹ്ബൂബ മുഫ്തി

അരമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ മലപ്പുറം അഗ്‌നിരക്ഷാ സേനയുടെ മുങ്ങൽ വിദഗ്ധന്മാരായ ടി.ജാബിർ, കെ.സി മുഹമ്മദ്‌ ഫാരിസ് തുടങ്ങിയവർ ചേർന്ന് ആറു മീറ്റർ താഴ്ചയിൽ നിന്നും ആരിഫുദീനെ കണ്ടെത്തി കരയിൽ എത്തിച്ചു. തുടർന്ന്, സി പി ആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അസി. സ്റ്റേഷൻ ഓഫീസർ ആർ സജീവ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം. എച്ച്. മുഹമ്മദ്‌ അലി, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.പി ഷാജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വി. എസ് അർജുൻ, ഹോം ഗാർഡുമാരായ അശോക് കുമാർ,കെ.കെ ബാലചന്ദ്രൻ, വി. ബൈജു, എൻ. സനു, കെ. കൃഷ്ണകുമാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button