Latest NewsKeralaNews

കേരളത്തിന്റെ റെയിൽവേ വികസനത്തിൽ കേന്ദ്രത്തിന് നിഷേധാത്മക സമീപം: വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതിക്കെതിരായ കേന്ദ്ര നിലപാട് ഇതു വ്യക്തമാക്കുന്നതാണ്. ഈ നിഷേധാത്മക സമീപനം എല്ലാക്കാലവും കേന്ദ്രസർക്കാരിന് തുടരാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: രാജ്യത്ത് വീണ്ടും 166 പുതിയ കോവിഡ് കേസുകൾ, ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ കേരളത്തിൽ

നാടിന്റെ വികസനത്തിൽ അതീവ പ്രാധാന്യമുള്ളതാണ് വേഗതയുള്ള ട്രെയിനുകൾ. വന്ദേഭാരത് ട്രെയിൻ വന്നപ്പോഴാണ് വേഗതയുള്ള ട്രെയിനുകളുടെ ആവശ്യകത എല്ലാവർക്കും ബോധ്യമായത്. വന്ദേഭാരത് ട്രെയിൻ വന്നപ്പോഴാണ് വേഗതയുള്ള ട്രെയിനുകളുടെ ആവശ്യകത എല്ലാവർക്കും ബോധ്യമായത്. കൃത്യസമയം പാലിക്കുന്നതിന് വന്ദേഭാരത് ഓടുമ്പോൾ മറ്റ് ട്രെയിൻ യാത്രക്കാർ വലിയ പ്രയാസം നേരിടുകയാണ്. നിലവിലെ റെയിൽവേ ലൈൻ തന്നെ ഉപയോഗിക്കുന്നതിനാലാണിത്. പ്രത്യേകമായ റെയിൽവേ ലൈനായിരുന്നു കേരളത്തിന്റെ പദ്ധതി. അത് നല്ല രീതിയിൽ യാത്രാപ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കും. അതിനായി ഇനിയും കാത്തിരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി: പോലീസ് അന്വേഷണമാരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button