കോഴിക്കോട്: ചാത്തമംഗലം വെള്ളിലശേരിയില് വന്‍ മയക്കുമരുന്ന് വേട്ട. കാറില്‍ കടത്തുകയായിരുന്ന 268 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. കുന്ദമംഗലം സ്വദേശി മലയില്‍ വീട്ടില്‍ ശറഫുധീനെയാണ് എക്സൈസ് സംഘം പിടികൂടിയത്.
Read Also : വിപണിയിലെ അപകട സാധ്യതകളോട് ‘ബൈ’ പറയാം, ഉയർന്ന സാമ്പത്തിക നേട്ടം നൽകുന്ന ഈ സ്കീമിനെ കുറിച്ച് അറിഞ്ഞോളൂ
ബംഗളൂരുവില്‍ നിന്നും വില്‍പ്പനക്കായി എത്തിച്ചതാണ് ലഹരി മരുന്ന്. ഇയാളുടെ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗളൂരുവില്‍ നിന്നും ലഹരി മരുന്ന് എത്തിച്ച് മലപ്പുറം, കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി.
Read Also : മീഥെയ്ൻ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോക്കറ്റ്! പുതിയ പരീക്ഷണവുമായി ചൈന
എന്‍ഐടി ക്യാമ്പസ് പരിസരത്ത് കാറില്‍ കറങ്ങി നടന്ന് ഇയാള്‍ ലഹരി മരുന്ന് വില്‍ക്കാറുണ്ടെന്നും എക്സൈസ് പറഞ്ഞു.
Post Your Comments