Latest NewsIndiaNews

ഇന്ത്യയുടെ ജിഡിപി വളർച്ച ഉയർന്നു: ലോകം രാജ്യത്തെ മാതൃകയാക്കുന്നതായി പ്രധാനമന്ത്രി

ഗാന്ധിനഗർ: രാജ്യത്തെ ജിഡിപി വളർച്ച ഉയർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ 10 വർഷത്തിനിടെ നടത്തിയ പരിഷ്‌കാരങ്ങളുടെ ഫലമായി ഇന്ത്യയുടെ ജിഡിപി വളർച്ച ഉയർന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2023 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ രാജ്യത്തെ ജിഡിപി 7.7 ശതമാനം ഉയർന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.

Read Also: ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ എക്‌സൈസ് പിടിയിൽ

ഇന്ന് ലോകത്തെ പലരാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കാൻ ശ്രമിക്കുന്നു.ഇന്ന് ഇന്ത്യക്ക് ലോകം ഉറ്റു നോക്കുന്ന ഒരു രാജ്യമായി മാറാൻ സാധിച്ചിട്ടുണ്ട്. 7.7 ശതമാനം വളർച്ചയാണ് ജിഡിപിയിൽഉണ്ടായിരിക്കുന്നത്. ഇത് ഇന്നോ ഇന്നലോ സാധ്യമായതല്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ കൊണ്ടു വന്ന മാറ്റങ്ങളുടെയും വികസനങ്ങളുടെയും ഫലമായാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഇനിയും നമ്മുടെ രാജ്യത്തിന് മുന്നേറാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വരും വർഷങ്ങളിൽ കാർബണിന്റെ ബഹിർഗമനം പൂർണമായും ഒഴിവാക്കി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വളർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള സുപ്രധാന നീക്കങ്ങൾ ആരംഭിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഭക്തജന തിരക്കിൽ ശബരിമല; മിനിറ്റില്‍ 75 പേര്‍ വച്ച് പതിനെട്ടാം പടി കയറുന്നു, ക്യൂ നിൽക്കുന്നത് 8 മണിക്കൂറോളം!

shortlink

Related Articles

Post Your Comments

Related Articles


Back to top button