Latest NewsKeralaNews

‘ആലിബാബയും 41 കള്ളന്‍മാരും’ നവകേരള യാത്രയെ വിമര്‍ശിച്ച്‌ പോസ്റ്റ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്

കള്ളന്‍മാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നാണ് സിപിഎം നേതാക്കള്‍ പരാതിയില്‍ പറയുന്നത്.

പാലക്കാട്: നവകേരള യാത്രയെ വിമര്‍ശിച്ചു പോസ്റ്റ് പങ്കുവച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്ത്‌ പൊലീസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ.ഫാറൂഖിനെതിരെയാണ് തൃത്താല പൊലീസ് കേസെടുത്തത്. സിപിഎം നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ്.

read also: 2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം! ഇയർ എൻഡ് സെയിലിന് തുടക്കമിട്ട് ഫ്ലിപ്കാർട്ട്

‘ആലിബാബയും 41 കള്ളന്‍മാരും’ എന്ന തലക്കെട്ടില്‍ നവകേരള ബസിന്റെ മാതൃകയിലുള്ള ചിത്രത്തോടപ്പമുള്ള പോസ്റ്റാണ് കേസിനാധാരം. ‘നവകേരള സദസ്സില്‍ വന്‍ ജനക്കൂട്ടം: മുഖ്യമന്ത്രി, പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംക്ഷയോടെ കാണാന്‍ ജനം കൂടുന്നത് സ്വാഭാവികം’ എന്നും ഫാറൂഖ് പോസ്റ്റില്‍ പറഞ്ഞു. നവകേരള യാത്ര പാലക്കാട് ജില്ലയിലേക്ക് കടക്കുന്ന സമയത്താണ് ഫാറൂഖ് ഫേസ് ബുക്കില്‍ കുറിച്ചു.

പോസ്റ്റില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരേയും ബോധപൂര്‍വം കള്ളന്‍മാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നാണ് സിപിഎം നേതാക്കള്‍ പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button