ഉപഭോക്താക്കളുടെ ദീർഘകാലത്തെ കാത്തിരിപ്പുകൾക്കൊടുവിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. വീഡിയോകൾ അയക്കുമ്പോൾ ഉപഭോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നത്തിനാണ് ഇത്തവണ വാട്സ്ആപ്പ് പരിഹാരം കണ്ടിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വീഡിയോകൾ മുഴുവൻ ക്വാളിറ്റിയോടെ അയക്കാൻ സാധിക്കുന്ന ഫീച്ചറിനാണ് രൂപം നൽകിയിരിക്കുന്നത്. നിലവിൽ, ചിത്രങ്ങൾ മുഴുവൻ ക്വാളിറ്റിയോടെ അയക്കാൻ കഴിയുന്ന ഫീച്ചർ വാട്സ്ആപ്പിൽ ലഭ്യമാണ്. ഇതിന് പിന്നാലെയാണ് വീഡിയോകൾക്കും മുഴുവൻ ക്വാളിറ്റി ഏർപ്പെടുത്തുന്നത്.
പുതിയ ഫീച്ചർ എത്തുന്നതോടെ വീഡിയോകൾ കംപ്രസ് ചെയ്യാതെ അയക്കാൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. ഉപഭോക്താക്കളുടെ സൗകര്യാർത്ഥമാണ് ഇത്തരമൊരു ഫീച്ചറിന് വാട്സ്ആപ്പ് രൂപം നൽകിയത്. ആദ്യ ഘട്ടത്തിൽ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് വീഡിയോ കംപ്രസ് ഫീച്ചർ ലഭ്യമാക്കുക. അധികം വൈകാതെ തന്നെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ഇവ ലഭിക്കുന്നതാണ്. ഫോട്ടോ വീഡിയോ ലൈബ്രറിക്ക് പകരം, ഡോക്യുമെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് വേണം ഈ ഫീച്ചർ പ്രയോജനപ്പെടുത്തേണ്ടത്. പരമാവധി രണ്ട് ജിബി വരെയുള്ള വലിയ മീഡിയ ഫയലുകൾ ഇത്തരത്തിൽ അയക്കാനാകും.
Also Read: അറബിക്കടലിലെ പുതിയ ചക്രവാതചുഴി: കേരളത്തിൽ വീണ്ടും മഴ കനക്കുന്നു, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Post Your Comments