കോഴിക്കോട്: 17കാരിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി 27 വർഷത്തിനു ശേഷം അറസ്റ്റിൽ. പേരാമ്പ്ര ചേനോളി ചാലിക്കര കോമത്ത് രവീന്ദ്രനെന്ന അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ പൊലീസ് കോഴിക്കോട്ട് നിന്നാണ് അറസ്റ്റ് ചെയ്തത്.
പലയിടങ്ങളിലും കോമത്ത് രവീന്ദ്രൻ, അഷറഫ്, അൻവർ, വിഷ്ണു, കൃഷ്ണദാസ് പേരാമ്പ്ര, വിഷ്ണുദാസ്, അബ്ദുൽ റസാക്ക് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വിവിധയിടങ്ങളിൽ സ്ത്രീകൾക്ക് വാഗ്ദാനങ്ങൾ നൽകി വ്യാജ വിലാസത്തിൽ നിരവധി വിവാഹം കഴിച്ച്, വിവാഹത്തിന് ശേഷം അവരുടെ സ്വർണാഭരണങ്ങളും പണവും സ്വത്തുക്കളും സ്വന്തമാക്കുന്നതാണ് ഇയാളുടെ രീതി.
Read Also : സര്‍വകലാശാലകളിലെ വിസി നിയമനം, സുപ്രീം കോടതി ഉത്തരവ് വന്നതോടെ ഗവര്‍ണര്‍ കടുത്ത നടപടികളിലേയ്ക്ക്
വിവിധ ജില്ലകളിലായി 15ഓളം കേസിൽ പ്രതിയാണ്. 1988-ൽ അഞ്ച് കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ച ശേഷം വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം എന്നിവിടങ്ങളിൽ പല വേഷങ്ങളിലായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു.
എ.എസ്.ഐ രത്നാകരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഇ.കെ. വിജിത്ത്, അബ്ദുൽ റസാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കണ്ണൂർ ജയിലിലടച്ചു.
Post Your Comments