
തിരുവനന്തപുരം: പി ജി വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹ്നയുടെ മരണത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുന്‍ മന്ത്രി വ്യക്തമാക്കി. ഷഹ്നയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു കെ.ക ശൈലജയുടെ പ്രതികരണം.
Read Also: മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങി മരിച്ചു
അതേസമയം, ഷഹനയുടെ ആത്മഹത്യയില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. കേസില്‍ അറസ്റ്റിലായ സുഹൃത്ത് ഡോക്ടര്‍ റുവൈസിന്റെ ബന്ധുക്കളെ പ്രതിചേര്‍ക്കുന്നതിനാണ് പൊലീസ് തീരുമാനം. ബന്ധുക്കള്‍ സ്ത്രീധന തുക ചോദിക്കുകയും സമ്മര്‍ദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹ്നയുടെ അമ്മ മൊഴി നല്‍കിയിരുന്നു.
ഇതിന്റെയടിസ്ഥാനത്തില്‍ റുവൈസിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും.
സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മര്‍ദ്ദമാണ് ഷഹ്നയുടെ മരണകാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹ്നയുടെ ആത്മഹത്യ കുറിപ്പ്.
Post Your Comments