
കോട്ടയം: മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് പൊലീസ് പിടിയിൽ. അയ്മനം ആറാട്ടുകടവ് കൊച്ചുമണവത്ത് ടി.വി. സുരേഷ് കുമാറി(61)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലിനു രാവിലെ ഇയാള്‍ 11-നു വീട്ടില്‍ വച്ച് മകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളും മകനും തമ്മില്‍ കുടുംബപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെച്ചൊല്ലി വീണ്ടും വീട്ടില്‍ വച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് സുരേഷ് കുമാര്‍ അടുക്കളയില്‍ ഇരുന്ന വെട്ടുകത്തിയെടുത്ത് മകനെ വെട്ടി കൊല്ലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
Read Also : ഒന്നര കിലോ സ്വര്‍ണ്ണവും ഏക്കര്‍കണക്കിന് ഭൂമിയും ആവശ്യപ്പെട്ടാല്‍ നല്കാന് തനിക്കില്ല:ഡോ. ഷഹ്ന എഴുതിയ ആത്മഹത്യ കുറിപ്പ്
ആക്രമണത്തില്‍ മകന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ തെരച്ചില്‍ ഇയാളെ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments