കോവളം: നടക്കാനിറങ്ങിയയാൾ കുഴഞ്ഞ് വീണ് മരിച്ചു. വെങ്ങാനൂർ പനങ്ങോട് പാലറവിള വീട്ടിൽ എ.വേലപ്പൻ(67) ആണ് മരിച്ചത്.
Read Also : ‘എന്റെ ഭാഗവും ആരെങ്കിലും കേള്‍ക്കണം, കേള്‍ക്കും’, റുവൈസിന്റെ ആദ്യ പ്രതികരണം
ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. കോവളം ബൈപാസിലെ ജംഗ്ഷനിൽ സർവീസ് റോഡിലൂടെ നടക്കുന്ന സമയത്ത് ശാരീരീക അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. അടുത്തയാഴ്ച ശബരിമലയിൽ പോകുന്നതിന് മുന്നോടിയായാണ് വേലപ്പനും മകനും പേരക്കുട്ടികളുമായി നടക്കാനിറങ്ങിയത്.
ഭാര്യ: പരേതയായ കുശലകുമാരി. മക്കൾ: മനു, അനു. മരുമക്കൾ. ധന്യ, ബിജു. സഞ്ചയനം തിങ്കൾ ഒൻപതിന് നടക്കും.
Post Your Comments