
ലഖ്നൗ: സബ് ഇന്‍സ്പെക്ടറുടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ യുവതിയ്ക്ക് ഗുരുതര പരിക്ക്. ഉത്തര്‍പ്രദേശിലെ അലിഗഢ് പൊലീസ് സ്റ്റേഷിനിലാണ് സംഭവം. പാസ്പോര്‍ട്ട് വെരിഫിക്കേഷനായി സ്റ്റേഷനിലെത്തിയ യുവതിയ്ക്കാണ് വെടിയേറ്റത്.
read also: ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ച വനിതാ ഡോക്ടർ വീണ് മരിച്ചു
തലക്ക് വെടിയേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സബ് ഇന്‍സ്പെക്ടറുടെ തോക്കില്‍ നിന്ന് യുവതിക്ക് വെടിയേല്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. എസ്ഐ മനോജ് ശര്‍മയുടെ കൈയിലെ തോക്കില്‍ നിന്നായിരുന്നു അബദ്ധത്തില്‍ വെടി പൊട്ടിയത്.
Post Your Comments