KottayamLatest NewsKeralaNattuvarthaNews

ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു: 46കാരൻ അറസ്റ്റിൽ

പു​തു​രു​ത്തി കോ​ട്ടം​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ ജ​യ​ൻ എ​ന്ന പ്ര​ഭാ​ക​ര​നെ​(46)യാ​ണ് എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ കെ. ​അ​നു​ദാ​സും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്

വേ​ലൂ​ർ: കി​രാ​ലൂ​രി​ൽ ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ സംഭവത്തിൽ ഭർത്താവ് അ​റ​സ്റ്റിൽ. പു​തു​രു​ത്തി കോ​ട്ടം​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ ജ​യ​ൻ എ​ന്ന പ്ര​ഭാ​ക​ര​നെ​(46)യാ​ണ് എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ കെ. ​അ​നു​ദാ​സും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

വേ​ലൂ​ർ കി​രാ​ലൂ​ർ ശാ​ന്തി​ന​ഗ​റി​ൽ തെ​ക്കൂ​ട്ട് വീ​ട്ടി​ൽ പു​രു​ഷോ​ത്ത​മ​ന്റെ മ​ക​ൾ സ്മി​ത​യെ​യാ​ണ് (36) പ്ര​ഭാ​ക​ര​ൻ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വീ​ട്ടു​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ജൂ​ൺ ഒ​ന്ന് മു​ത​ൽ സ്മി​ത കി​രാ​ലൂ​രി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പ്ര​ഭാ​ക​ര​ൻ ഇ​വി​ടെ​യെ​ത്തി​യും ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ടെ​ന്ന് പ​റ​യു​ന്നു. ചൊ​ച്ചാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ കി​രാ​ലൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ പ്ര​ഭാ​ക​ര​ൻ സ്മി​ത​യു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യു​മാ​യി​രു​ന്നു.

Read Also : യുഎസില്‍ വെടിവെപ്പും ഇതേതുടര്‍ന്നുള്ള മരണങ്ങളും നിത്യസംഭവമാകുന്നു, ഇത്തവണ വെടിവെപ്പുണ്ടായത് സര്‍വകലാശാലയില്‍

വ​യ​റ്റി​ൽ കു​ത്തേ​റ്റ സ്മി​ത​യെ വീ​ട്ടു​കാ​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം ക​ട​ന്ന് ക​ള​ഞ്ഞ പ്ര​തി​യെ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

എ.​എ​സ്.​ഐ​മാ​രാ​യ എം.​എ. ജി​ജി, എ.​വി. സ​ജീ​വ്, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​ടി. അ​നി​ൽ, കെ. ​സ​ഗു​ൺ, എ.​ബി. ഷി​ഹാ​ബു​ദ്ദീ​ൻ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button