ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ബ്രിട്ടീഷ് സർവ്വകലാശാലകളോടുള്ള പ്രിയം കുറയുന്നതായി റിപ്പോർട്ട്. പരിഷ്കരിച്ച നിയമങ്ങളെ തുടർന്നാണ് ബ്രിട്ടീഷ് സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്നിരിക്കുന്നത്. സർക്കാർ ധനസഹായത്തോടെയുള്ള സ്കോളർഷിപ്പുകളിൽ ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങൾ, പോസ്റ്റ് സ്റ്റഡി വർക്ക് വിസയുടെ തുടർച്ചയായ റിവ്യൂ തുടങ്ങിയവയിൽ ഭരണകൂടം ഏർപ്പെടുത്തിയ മാറ്റങ്ങളെ തുടർന്നാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ പിന്മാറ്റം.
ബിരുദ പഠനത്തിനുള്ള വിദേശ വിദ്യാർത്ഥികളുടെ മൊത്തം എണ്ണം 0.7 ശതമാനം വർദ്ധിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണമാണ് കുറഞ്ഞിരിക്കുന്നത്. ഏകദേശം 4 ശതമാനത്തോളം ഇടിവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, ചൈന, തുർക്കി, കാനഡ എന്നിവിടങ്ങളിൽ നിന്നും കാനഡയിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
അടുത്തിടെ ഗ്രാജുവേറ്റ് റൂട്ട് വിസയ്ക്ക് ബ്രിട്ടീഷ് ഭരണകൂടം റിവ്യൂ ഏർപ്പെടുത്തിയിരുന്നു. ബിരുദത്തിനുശേഷം ഏറ്റവും കുറഞ്ഞത് രണ്ട് വർഷമെങ്കിലും ജോലിയിൽ തുടരാനും, പ്രവൃത്തിപരിചയം നേടാനുമുള്ള അവസരം നൽകുന്നതാണ് ഈ വിസ. കൂടാതെ, പോസ്റ്റ്-സ്റ്റഡി വർക്ക് വിസ റിവ്യൂ ചെയ്യാൻ ഹോം ഓഫീസ് സ്വതന്ത്ര മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. ഇതാണ് അപേക്ഷകരുടെ എണ്ണം കുറയാൻ കാരണമായ പ്രധാന ഘടകം.
Post Your Comments