Latest NewsNewsIndia

‘ഡിസംബർ 13നോ അതിനുമുമ്പോ പാർലമെന്റ് ആക്രമിക്കും’: ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു, ജാഗ്രതയിൽ സുരക്ഷാ ഏജൻസികൾ

പാര്‍ലമെന്റ് ആക്രമണ ദിനത്തിന്റെ വാര്‍ഷികമായ ഡിസംബര്‍ 13 ന് പാര്‍ലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖാലിസ്ഥാന്‍ ഭീകരന്‍ ഗുർപത്വന്ത് സിംഗ് പന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിന്റെ മുഖ്യസൂത്രധാരനും ഈ കേസില്‍ തൂക്കിലേട്ടപ്പെട്ടയാളുമായ അഫസല്‍ ഗുരുവിന്റെ ചിത്രത്തോടൊപ്പമായിരുന്നു പന്നുവിന്റെ ഭീഷണി. തന്നെ കൊല്ലാനുള്ള ഇന്ത്യൻ ഏജൻസികളുടെ ഗൂഢാലോചന പരാജയപ്പെട്ടതായുംഡിസംബർ 13നോ അതിനുമുമ്പോ പാർലമെന്റിനെ ആക്രമിച്ചുകൊണ്ട് പ്രതികരിക്കുമെന്നും പന്നൂൻ പറഞ്ഞു.

ഡല്‍ഹിയെ ഖാലിസ്ഥാനാക്കിമാറ്റുമെന്നും ഭീഷണിയില്‍ പറയുന്നു. ഡല്‍ഹിയില്‍ ഖാലിസ്ഥാന്‍ അനകൂല ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ പന്നുവിന്റ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസാണെന്ന് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച ആരംഭിച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് പന്നൂന്റെ ഭീഷണി. ഡിസംബർ 22 വരെ സമ്മേളനം തുടരും.

ബിജെപിയുടെ വിജയം ഗോമൂത്ര സംസ്ഥാനങ്ങളിൽ: മാപ്പ് പറഞ്ഞ്, വിവാദ പരാമർശം പിൻവലിച്ച് ഡിഎംകെ നേതാവ്

പന്നൂന്റെ ഭീഷണി വീഡിയോ പുറത്തുവന്നതോടെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ കെ-2 (കശ്മീർ-ഖാലിസ്ഥാൻ) ഡെസ്‌ക് ഇന്ത്യാ വിരുദ്ധ വിവരണങ്ങൾ പ്രചരിപ്പിക്കാനുള്ള തങ്ങളുടെ അജണ്ട തുടരാൻ പന്നൂണിന് നിർദ്ദേശം നൽകിയതായി സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി.

വീഡിയോ പുറത്തുവന്നതോടെ ഡൽഹി പോലീസും ജാഗ്രതയിലാണ്. പാർലമെന്റിലും പരിസരത്തും സുരക്ഷ ശക്തമാക്കിയെന്നും ക്രമസമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ‘പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ, ഞങ്ങൾ ജാഗരൂകരായിരിക്കും. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നുണ്ട്. ഡൽഹിയിൽ മുഴുവൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button