PalakkadKeralaNattuvarthaLatest NewsNews

ര​ണ്ട് ആ​ന​ക്കൊ​മ്പും ആ​റ് നാ​ട​ൻ തോ​ക്കു​ക​ളുമായി മൂന്നുപേർ വ​നം​വ​കു​പ്പി​ന്റെ പി​ടി​യി​ൽ

അ​ട്ട​പ്പാ​ടി ഇ​ല​ച്ചി​വ​ഴി സ്വ​ദേ​ശി സി​ബി (57), പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി യു​സ​ഫ്ഖാ​ൻ (40), ബം​ഗ​ളൂ​രു സ്വ​ദേ​ശി അ​സ്‌​ക്ക​ർ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

അ​ഗ​ളി: അ​ട്ട​പ്പാ​ടി പു​തൂ​ർ ഇ​ല​ച്ചി​വ​ഴി​യി​ൽ​ നി​ന്ന് ര​ണ്ട് ആ​ന​ക്കൊ​മ്പും ആ​റ് നാ​ട​ൻ തോ​ക്കു​ക​ളും പു​ലി പ​ല്ലും ക​ര​ടി​യു​ടെ പ​ല്ലു​ക​ളു​മാ​യി മൂ​ന്നുപേ​ർ വ​നം​വ​കു​പ്പി​ന്റെ പി​ടി​യി​ലാ​യി. അ​ട്ട​പ്പാ​ടി ഇ​ല​ച്ചി​വ​ഴി സ്വ​ദേ​ശി സി​ബി (57), പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി യു​സ​ഫ്ഖാ​ൻ (40), ബം​ഗ​ളൂ​രു സ്വ​ദേ​ശി അ​സ്‌​ക്ക​ർ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ‘ഞാൻ അപമാനിതനാണ്, എന്റെ ധാർമിക മൂല്യങ്ങളാണ് അവരുടെ പ്രശ്നം’: രൂക്ഷവിമർശനവുമായി ജിയോ ബേബി

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നോ​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ആണ് സംഭവം. ഇ​ല​ച്ചി​വ​ഴി സ്വ​ദേ​ശി സി​ബി എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ ​നി​ന്നാ​ണ് ആ​ന​ക്കൊ​മ്പും തോ​ക്കു​ക​ളും അ​ട​ക്കം പി​ടി​കൂ​ടി​യ​ത്. വൈ​ൽ​ഡ് ലൈ​ഫ് ക്രൈം ​ക​ൺ​ട്രോ​ൾ ബ്യൂ​റോ കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം ഫോ​റ​സ്റ്റ് ഇ​ന്റ​ലി​ജ​ൻ​സ് സ്‌​ക്വാ​ഡ്, അ​ട്ട​പ്പാ​ടി വ​നം റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Read Also : രഹസ്യമായി ചേര്‍ന്ന യോഗത്തിലെ കാര്യങ്ങള്‍ ഒരു അധ്യാപകന്‍ റെക്കാര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കി: വി ശിവന്‍കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button