Latest NewsNewsIndia

കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനോട് വിവേചനം കാണിക്കുന്നു: ഉദയനിധി സ്റ്റാലിന്‍

 

ചെന്നൈ: നരേന്ദ്ര മോദി തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. താന്‍ പറഞ്ഞിട്ടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങളും അപവാദങ്ങളും പറഞ്ഞുപരത്തിയെന്നും ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചു.

Read Also: ഒരുമിച്ച്‌ മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യം : വിവാഹമോചിതരാകുന്നുവെന്നു സജ്‌ന ഫിറോസ്

തിരുപ്പൂരിലെ കങ്ങേയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി എപ്പോഴൊക്കെ തമിഴ്നാട്ടിലെത്തിയാലും അദ്ദേഹം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും തന്നെയും ഒരിക്കലും മറക്കാറില്ലെന്നും ഉദയനിധി സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിനോട് വിവേചനം കാണിക്കുകയാണെന്നും ഉദയനിധി ആരോപിച്ചു. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി തമിഴ്നാട് നികുതിയിനത്തില്‍ അഞ്ച് ലക്ഷം കോടി കേന്ദ്രത്തിന് നല്‍കി. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ വെറും രണ്ടുലക്ഷം കോടിയാണ് സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

എന്നാല്‍ കേന്ദ്രം ഉത്തര്‍ പ്രദേശിന് ഒന്‍പത് ലക്ഷം കോടി നല്‍കി. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിരാകരിക്കപ്പെടുകയാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button