മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും യാത്ര വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സാനിയ പങ്കുവച്ച ഏറ്റവും പുതിയ പരസ്യ ചിത്രത്തിനെതിരെ അധിക്ഷേപവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സദാചാരവാദികള്‍. ഒരു ഗ്ലാമറസ് ലോംഗ് ഗൗണ്‍ ധരിച്ചച്ച് സാനിയ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് നേരെയാണ് അശ്ലീല കമന്റുകളും അധിക്ഷേപവും ഉയരുന്നത്.
read also: ഏറ്റവും വിലക്കുറവിൽ കിടിലൻ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ! മുടക്കേണ്ടത് വെറും 18 രൂപ മാത്രം
‘ഇതിന് ഒരു കീറാത്ത ഡ്രസ്സ് വാങ്ങികൊടുക്കാൻ ഇവിടെ ആരും ഇല്ലേ’, ‘ഇതിലും നല്ലത് തുണി ഇല്ലാതെ വരുന്നതായിരുന്നു’, ‘ഒരുത്തൻ സെല്‍ഫി എടുക്കാൻ വന്നപ്പോ എന്തൊക്കെ കോപ്രായങ്ങള്‍ ആയിരുന്നു ഇതൊക്കെ കാണുമ്പോഴാണ്’, ‘പറമ്പില്‍ ഒന്നും ഒരു പൂച്ച പോലും ഇല്ല പിന്ന ആരേയ ഈ കൈകാണിക്കുന്നത്, അതുപോലെ പെരുന്നാളിന അറക്കാൻ വച്ച അഞ്ച് ആറ് പോത്തുകള്‍ ചുറ്റിലും’, പ്രിയങ്ക ചോപ്രയാണെന്നാ വിചാരം’- തുടങ്ങിയ അധിക്ഷേപകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.
എന്നാല്‍ ചിലര്‍ സാനിയയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ‘എത്രയൊക്കെ ആയിട്ടും ആരുടെയും അസൂയ മാറുന്നില്ലല്ലോ. അവള്‍ മുന്നോട്ട് തന്നെയാണ് താനും. ഇത്രയധികം ഈ കുട്ടിയെ വെറുക്കാനുള്ള കാരണം എന്താന്ന് ചോദിച്ചാല്‍, കരണമൊന്നുല്ല, പക്ഷെ ഇഷ്ടമല്ല, കാണുന്നത് കലിയാണ്. ഇതൊരു പ്രത്യേകതരം അസുഖം തന്നെ’- ഇങ്ങനെ താരത്തെ പിന്തുണച്ചുകൊണ്ട് എത്തുന്ന കമന്റുകളും നിരവധിയാണ്.
Post Your Comments