റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്സിൽ ടെന്നീസ് മിക്സഡ് ഡബിള്‍സ് മത്സരത്തില്‍ നാലാം സീഡായ സാനിയ മിര്‍സ-രോഹന് ബൊപ്പണ്ണ സഖ്യം സെമി ഫൈനലില്‍ അമേരിക്കയുടെ വീനസ് വില്ല്യംസ്-രാജീവ് റാം സഖ്യത്തോട് പരാജയപ്പെട്ടു. ആദ്യ സെറ്റ് വിജയിച്ച ശേഷമായിരുന്നു സാനിയ സഖ്യത്തിന്റെ തോല്‍വി.ആദ്യ സെറ്റ് 6-2നാണ് സാനിയ ബൊപ്പണ്ണ സഖ്യംസ്വന്തമാക്കിയത്. എന്നാൽ രണ്ടാം സെറ്റില്‍ തിരിച്ചു വന്ന അമേരിക്കന്‍ സഖ്യം 6-2ന് സെറ്റ് സ്വന്തമാക്കുകയായിരുന്നു.
ടൈ ബ്രേക്കറിന്റെ തുടക്കത്തില്‍ 3-1ന് മുന്നിലായിരുന്ന ഇന്ത്യക്ക് പക്ഷേഅമേരിക്കൻ സഖ്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. തുടർന്ന് തുടര്‍ച്ചയായ ഒമ്പത് പോയിന്റുകള്‍ നേടി 10-3ന് ടൈബ്രേക്കര്‍ വിജയിച്ച് അമേരിക്കന്‍ സഖ്യം ഫൈനലിലേക്ക് കടക്കുകയായിരുന്നു. ഇനി വെങ്കല മെഡലിനായുള്ള മത്സരമാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്.
Post Your Comments