ഇന്ത്യന്‍ ടെന്നിസ് സൂപ്പര്‍ താരം സാനിയ മിര്‍സ ആത്മകഥയെഴുതുന്നു. ‘ഏസ് എഗയ്ന്സ്റ്റ് ഓള് ഓഡ്സ്’ എന്ന പുസ്തകം സാനിയയും പിതാവ് ഇമ്രാന് മിര്‍സയും ചേര്‍ന്നാണ് എഴുതുന്നത്. ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ജൂലൈയില്‍ പുറത്തിറങ്ങും.
വിമ്പിള്‍ഡന്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാവായതു മുതല്‍ ഡബിള്‍സ് ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയതു വരെയുള്ള സാനിയയുടെ കരിയര്‍ നേട്ടങ്ങളുടെ കഥകള്‍ പുസ്തകത്തിലുണ്ടാകും.
Post Your Comments