2023ല്‍ ലോസ് ആഞ്ചല്‍സിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയറ്ററില്‍ നടന്ന 95-ാമത് ഓസ്‌കാര്‍ അവാര്‍ഡ് വേദി ഇന്ത്യയ്ക്ക് അഭിമാന നിമിഷങ്ങളായിരുന്നു. അതിന് കാരണമുണ്ട്. ഇത്തവണ രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങളായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചത്. മികച്ച ഡോക്യുമെന്ററി ഹ്രസ്വ ചിത്രം, മികച്ച ഒറിജിനല്‍ സോങ്ങ് എന്നിങ്ങനെ രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. മികച്ച ഡോക്യുമെന്ററി വിഭാഗത്തില്‍ ദി എലിഫന്റ് വിസ്പറേഴ്‌സും മികച്ച തനത് ഗാനമായി ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു എന്ന ഗാനവുമാണ് ഇന്ത്യയിലേയ്ക്ക് ഓസ്‌കാര്‍ എത്തിച്ചത്.
Read Also; ഭാര്യയെ ജോലി സ്ഥലത്ത് കയറി കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപിച്ചു
മികച്ച ഡോക്യുമെന്ററി ഹ്രസ്വ ചിത്രത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡാണ് ദ എലിഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു സമ്പൂര്‍ണ ഇന്ത്യന്‍ ചിത്രത്തിന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കുന്നത്. കാര്‍ത്തികി ഗോണ്‍സാല്‍വ്സ് ആണ് ഹ്രസ്വചിത്രത്തിന്റെ സംവിധായിക. ഗുനീത് മോംഗയാണ് നിര്‍മാതാവ്. പ്രിസില്ല ഗോണ്‍സാല്‍വസാണ് ഹ്രസ്വ ചിത്രത്തിന്റെ കഥയ്ക്ക് പിന്നില്‍. കാര്‍ത്തികി ഗോണ്‍സാല്‍വാസും ഗുനീത് മോംഗയും ചേര്‍ന്നാണ് ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
മറ്റൊരു നേട്ടം രാജ്യം മുഴുവനും മൂളി നടന്ന ആര്‍ ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന പാട്ടിനായിരുന്നു. ഇന്ത്യന്‍ പ്രതീക്ഷ പോലെ കീരവാണി സംഗീതം നല്‍കിയ ഗാനം മികച്ച ഗാനത്തിനുള്ള ഓസ്‌കാര്‍ നേടി.
14 വര്‍ഷത്തിന് ശേഷമായിരുന്നു് ദ എലിഫന്റ് വിസ്പറേഴ്സിലൂടെ വീണ്ടും ഓസ്‌കാര്‍ ഇന്ത്യയിലെത്തുന്നത്. ഭാനു അത്തയ്യ, റസൂല്‍ പൂക്കുട്ടി, എ.ആര്‍ റഹ്മാന്‍, സത്യജിത് റേ, ഗുല്‍സാര്‍ തുടങ്ങി അഞ്ച് ഇന്ത്യക്കാര്‍ക്കാണ് ഇതുവരെയായി ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
Post Your Comments