KannurLatest NewsKeralaNattuvarthaNews

ഭാ​ര്യ​യെ ജോ​ലി സ്ഥലത്ത് കയറി കൊ​ടു​വാ​ൾ കൊ​ണ്ട് വെട്ടിപ്പരിക്കേൽപിച്ചു

​ർ​ത്താ​വ് എം.​പി. പ്ര​സൂ​ൺ (42) ആ​ണ് ഭാ​ര്യ സ​ജി​ത​യെ(33) ത​ല​ക്ക് കൊ​ടു​വാ​ൾ കൊ​ണ്ട് വെ​ട്ടി​യ​ത്

അ​ഴീ​ക്കോ​ട്: കാ​മു​ക​ന്റെ കൂ​ടെ താ​മ​സ​മാ​ക്കി​യ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് അ​വ​ർ ജോ​ലി ചെ​യ്യു​ന്ന ചാ​യ, പ​ല​ഹാ​ര നി​ർ​മാ​ണ​ക്ക​ട​യി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പിച്ചു. ഭ​ർ​ത്താ​വ് എം.​പി. പ്ര​സൂ​ൺ (42) ആ​ണ് ഭാ​ര്യ സ​ജി​ത​യെ(33) ത​ല​ക്ക് കൊ​ടു​വാ​ൾ കൊ​ണ്ട് വെ​ട്ടി​യ​ത്.

Read Also : വീട്ടില്‍ ഞങ്ങള്‍ പൊറോട്ട കയറ്റാറില്ല. ശ്രീനിയേട്ടന് മൈദ ഇഷ്ടമല്ല: ധ്യാനിന്റെ പൊറോട്ട അഭിമുഖത്തിന് മറുപടിയുമായി അമ്മ

വ​ൻ​കു​ള​ത്തു​വ​യ​ൽ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക്ക് മു​മ്പി​ലെ ചാ​യ​ക്ക​ട​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ സ​ജി​ത അ​ഴീ​ക്ക​ൽ തീ​പെ​ട്ടി​ക്ക​മ്പ​നി​ക്ക് സ​മീ​പ​മാ​ണ് താ​മ​സം. ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ളും അ​ഴീ​ക്ക​ൽ യു.​പി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന മ​ക​നുമുണ്ട്. ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ൽ മി​ക്ക​പ്പോ​ഴും വ​ഴ​ക്കാ​ണെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഒ​ന്ന​ര മാ​സ​മാ​യി കാ​മു​ക​നോ​ടൊ​പ്പം ആണ് താ​മ​സം. ഞാ​യ​റാ​ഴ്ച രാ​വി​ലെ സ​ജി​ത ക​ട തു​റ​ന്ന ത​ക്കം നോ​ക്കി വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ പു​റ​ത്തി​റ​ങ്ങി​യ സ​ജി​ത​യു​ടെ കൂ​ടെ വെ​ട്ടു​ക​ത്തി​യു​മാ​യി ഭ​ർ​ത്താ​വും റോ​ഡി​ലി​റ​ങ്ങി. ഉ​ട​ൻ നാ​ട്ടു​കാ​ർ സ​ജി​തയെ അ​ഴീ​ക്കോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ​ത്തി​ലും പി​ന്നീ​ട് ക​ണ്ണൂ​രി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ക്കി. വ​ള​പ​ട്ട​ണം പൊ​ലീ​സ് പ്ര​സൂ​ണി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button