പാലക്കാട്: പാലക്കാട്ടെ ഗവ. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. പാലക്കാട് കുമരനെല്ലൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ -പസ്ടു വിദ്യാര്‍ത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെയും സംഘര്‍ഷമുണ്ടായിരുന്നു.
Read Also : 2023ല്‍ ഓസ്‌കാര്‍ വേദിയിലും തിളങ്ങി ഇന്ത്യ, രണ്ട് ഓസ്‌കാര്‍ അവാര്‍ഡുകള്‍ ഇന്ത്യന്‍ മണ്ണിലെത്തിച്ച വര്‍ഷം
ഇന്ന് രാവിലെയായിരുന്നു വീണ്ടും സംഘര്‍ഷമുണ്ടായത്. സംഘർഷത്തിൽ നാല് വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനും പരിക്കേറ്റു. വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച അധ്യാപകനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 14 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സ്കൂളില്‍ അടിയന്തര പിടിഎ യോഗം ചേര്‍ന്നു.
നവംബര്‍ 25-ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളും പ്ലസ്ടു വിദ്യാര്‍ത്ഥികളും തമ്മില്‍ സ്കൂളിന് പുറത്ത് സംഘര്‍ഷമുണ്ടായിരുന്നു. സ്കൂള്‍ വരാന്തയിലൂടെ നടന്നുവെന്നതിന്‍റെ പേരിലായിരുന്നു അന്ന് സംഘര്‍ഷമുണ്ടായത്. ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ വീണ്ടും സമാനമായ സംഭവത്തിന്‍റെ പേരില്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സ്കൂളിനുള്ളില്‍ സംഘര്‍ഷമുണ്ടായത്. പ്ലസ് വണ്‍ ക്ലാസിന്‍റെ വരാന്തയിലൂടെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നടന്നുവെന്നതിന്‍റെ പേരിലാണ് ഇന്ന് സംഘര്‍ഷമുണ്ടായത്.
Post Your Comments