Latest NewsKeralaNews

  20ഓളം വാഹനങ്ങളും വീടുംഅടിച്ചു തകർത്ത സംഭവം : മൂന്ന് സിപിഎം പ്രാദേശിക നേതാക്കന്മാര്‍ അറസ്റ്റില്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മൂന്നംഗസംഘം കഴിഞ്ഞ ദിവസങ്ങളില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടതെന്ന റിപ്പോർട്ടുണ്ട്.

തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രി മാറനല്ലൂരിൽ നടന്ന വ്യാപക ആക്രമണ സംഭവത്തിൽ മൂന്ന് സിപിഎം പ്രാദേശിക നേതാക്കന്മാര്‍ അറസ്റ്റില്‍. ഊരുട്ടമ്പലം ലോക്കല്‍ കമ്മറ്റി അംഗമായ പാപ്പനംകോട് കിഴക്കുകര വീട്ടില്‍ അഭിശക്ത്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രദീപ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.

read also: കശ്മീരില്‍ വാഹനാപകടം: 5 മരണം, മരിച്ചവരില്‍ 4 പേര്‍ മലയാളികള്‍

മാറനല്ലൂര്‍ പ്രദേശത്തെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന 20ഓളം വാഹനങ്ങളും ഒരു വീടും പ്രതികള്‍ അടിച്ചു തകർക്കുകയായിരുന്നു. കൂടാതെ കൃഷികള്‍ നശിപ്പിക്കുകയും വീടുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മൂന്നംഗസംഘം കഴിഞ്ഞ ദിവസങ്ങളില്‍ മാറനല്ലൂര്‍ മേഖലകളില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടതെന്ന റിപ്പോർട്ടുണ്ട്. അക്രമസംഘം ലഹരിയില്‍ ആയിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button