Latest NewsKeralaNews

നോർക്ക സെന്റർ സന്ദർശിച്ച് യു എസ് കോൺസൽ ജനറൽ

തിരുവനന്തപുരം: ചെന്നൈയിലെ യു എസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഡബ്ല്യു ഹോഡ്ജസിന്റെ നേതൃത്വത്തിലുളള പ്രതിനിധിസംഘം നോർക്ക റൂട്ട്‌സ് ആസ്ഥാനമായ തിരുവനന്തപുരം തൈയ്ക്കാടുളള നോർക്ക സെന്റർ സന്ദർശിച്ചു. പ്രതിനിധി സംഘത്തെ സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. നോർക്ക റൂട്ട്‌സിന്റെ പ്രവർത്തനം മനസ്സിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.

Read Also: മൗണ്ട് മെറാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു, 11 മരണം: 12 12 പര്‍വ്വതാരോഹകരെ കാണാതായി

പ്രതിനിധി സംഘവുമായി നടന്ന ചർച്ചയിൽ നോർക്ക വകുപ്പിനെ സംബന്ധിച്ചും ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസി സമൂഹത്തെ കുറിച്ചും നോർക്ക റൂട്ട്‌സിനെ സംബന്ധിച്ചും ഹരികൃഷ്ണൻ നമ്പൂതിരി വിശദീകരിച്ചു. നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന വിവിധ പ്രവാസി കേന്ദ്രീകൃതമായ പദ്ധതികൾ, സേവനങ്ങൾ, വിവിധ വിദേശ രാജ്യങ്ങളിലേയ്ക്കുളള റിക്രൂട്ട്‌മെന്റുകൾ, ബിസിനസ് സംരംഭങ്ങൾ, ബിസിനസ് പങ്കാളിത്ത സാധ്യതകൾ എന്നിവയും ചർച്ചയ്ക്ക് വിഷയമായി.

രാഷ്ട്രീയ സാമ്പത്തികകാര്യ ഉദ്യോഗസ്ഥ വിർസ പെർകിൻസ്, രാഷ്ട്രീയകാര്യ വിദഗ്ദൻ പൊന്നൂസ് മാത്തൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ആരോഗ്യരംഗം ഉൾപ്പെടെ വിവിധ തൊഴിൽ മേഖലകളിലായി കേരളത്തിലെ മനുഷ്യവിഭവശേഷിയുടെ സാധ്യതകളും ചർച്ച ചെയ്തു. കേരളത്തിൽ നിന്നും യുഎസിലേയ്ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നവർക്ക് ഉപകാരപ്രദമാകും വിധം വിവരങ്ങൾ ലഭ്യമാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാമെന്ന് കോൺസൽ ജനറൽ പറഞ്ഞു. ഇതോടൊപ്പം ടൂറിസം ഉൾപ്പെടെ വിവിധ ബിസ്സിനസ്സ് ഇൻവെസ്റ്റ്‌മെന്റ് സാധ്യതകളും ടാലന്റ് മൊബിലിറ്റി സാധ്യതകളും ചർച്ച ചെയ്തു.

Read Also: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി, അതീവ ഗുരുതരാവസ്ഥയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button