Latest NewsIndia

തെലങ്കാനയിൽ വ്യോമസേനാ പരിശീലന വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ വ്യോമസേനാ പരിശീലന വിമാനം തകർന്നു വീണു. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. പിസി 7 എംകെ II വിമാനമാണ് തകർന്നതെന്ന് എഎഫ്എ അറിയിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരിൽ ഒരാൾ പരിശീലകനും മറ്റൊരാൾ പരിശീലനം നേടുന്ന പൈലറ്റുമായിരുന്നു. ഇരുവരുടെയും മരണം സ്ഥിരീകരിച്ചു.

എയർഫോഴ്സ് ട്രെയിനർ വിമാനമാണ് മെദക് ജില്ലയിൽ തകർന്നുവീണത്. ദൈനംദിന പരിശീലനത്തിന്റെ ഭാഗമായി ഹൈദരാബാദ് എയർഫോഴ്സ് അക്കാദമിയിൽ (എഎഫ്എ) നിന്നാണ് പറന്നുയർന്നത്.

‘പതിവ് പരിശീലനത്തിനിടെ ഇന്ന് രാവിലെ ഒരു പിലാറ്റസ് പിസി 7 എംകെ ഐഎല്‍ ട്രെയിനര്‍ വിമാനം അപകടത്തില്‍പ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ക്കും മാരകമായ പരിക്കേറ്റിരുന്നു. അതേസമയം മറ്റാര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടില്ല എന്നും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിട്ടില്ല എന്നും ഐ എ എഫ് അറിയിച്ചു.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അതേസമയം അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്ന് ഐ എ എഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. അപകടത്തില്‍പ്പെട്ട് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം കത്തിനശിച്ചു എന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് തെലങ്കാന ടുഡേയുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button