NewsCareer

വ്യോമസേനയില്‍ അഗ്‌നിവീറാകാം : അപേക്ഷ ക്ഷണിച്ചു, വനിതകള്‍ക്കും അവസരം

കൊച്ചി: വ്യോമസേനയില്‍ അഗ്‌നിവീറുകളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഇസ്ട്രുമെന്റേഷന്‍ ടെക്നോളജി/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയില്‍ ത്രിവത്സര ഡിപ്ലോമ ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

Read Also: തലസ്ഥാനത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു: മൂക്ക് ഛേദിച്ച നിലയിൽ മൃതദേഹം

അല്ലെങ്കില്‍ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ നോണ്‍ വൊക്കേഷണല്‍ കോഴ്സ് 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഇംഗ്ലീഷില്‍ മാത്രമായി 50 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാണ്. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവയും 18 വയസ് തികയാത്തവര്‍ രക്ഷിതാവിന്റെ ഒപ്പും വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാതൃകയില്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 28.

shortlink

Related Articles

Post Your Comments

Related Articles


Back to top button