KeralaLatest NewsNews

കഞ്ചാവ് പൊതികളാക്കി സ്‌കൂട്ടറിൽ കൊണ്ട് നടന്ന് വിൽപ്പന: പ്രതി പിടിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ കഞ്ചാവ് വിൽപ്പനക്കാരനെ എക്‌സൈസ് സംഘം പിടികൂടി. തിരുവനന്തപുരം തൃക്കണ്ണാപുരത്തു താമസിക്കുന്ന ജോയ് ജെ വത്സലം ആണ് പിടിയിലായത്. തച്ചോട്ടുകാവിന് സമീപം കരിപ്പൂർ ഭാഗത്ത് വച്ച് സ്‌കൂട്ടറിൽ വന്ന ഇയാളെ പരിശോധിച്ചപ്പോൾ 34 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ പരിശോധന നടത്തിയപ്പോൾ 1.11 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെത്തി.

Read Also: ക­​ന­​ത്ത മ­​ഴ: ചെ­​ന്നൈ­​യി​ല്‍ മ­​തി​ല്‍ ഇ­​ടി­​ഞ്ഞു­​വീ­​ണ് ര­​ണ്ട് മ­​ര​ണം, ആ​റു ജി​ല്ല​ക​ൾ​ക്ക് പൊ​തു അ​വ​ധി

ചെറിയ അളവിൽ കഞ്ചാവ് പൊതികളാക്കി സ്‌കൂട്ടറിൽ കൊണ്ട് നടന്ന് വിൽപ്പന നടത്തുന്ന പ്രതിയുടെ കയ്യിൽ നിന്നും കഞ്ചാവ് വിറ്റ വകയിൽ 1500 രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്‌സൈസ് ഇൻസ്‌പെക്ടർ വി എൻ മഹേഷിന്റെ സംഘമാണ് കേസ് എടുത്തത്. സംഘത്തിൽ സി ശിശുപാലൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സതീഷ്‌കുമാർ, സൂരജ്, ബോസ്‌കുമാർ, ഹരിത്, WCEO ആശ എന്നിവർ പങ്കെടുത്തു.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: ഒളിവിൽ കഴിഞ്ഞ മദ്രസ അധ്യാപകൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button