Latest NewsKeralaNews

ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ലോഡ്ജിൽ മരിച്ച നിലയിൽ: അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് പോലീസ്

കൊച്ചി: ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് പോലീസ്. കൊച്ചിയിലാണ് സംഭവം. കേസുമായിബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയായ അമ്മയെയും കണ്ണൂർ സ്വദേശിയായ സുഹൃത്തിനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Read Also: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി, അതീവ ഗുരുതരാവസ്ഥയില്‍

കറുകപ്പള്ളിയിലെ ലോഡ്ജിലായിരുന്നു സംഭവം നടന്നത്. ഒന്നര മാസം പ്രായമുള്ള ആൺകുട്ടിയാണ് മരണപ്പെട്ടത്. കുട്ടിയുടെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

കുട്ടിയുടെ അമ്മയും സുഹൃത്തും ആദ്യം നൽകിയ മൊഴി രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല എന്നായരുന്നു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിലാണ് കണ്ടെത്തിയത്.

Read Also: നവകേരള സദസില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയ എ.വി ഗോപിനാഥിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button