ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ സുമാത്രയിലെ മൗണ്ട് മെറാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു. 12 പര്‍വ്വതാരോഹകരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മൂന്ന് പേര്‍ രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
Read Also: 2023ലെ ഏറ്റവും ജനപ്രിയ സിനിമയുടെ പട്ടികയിൽ വിവാദ ചിത്രം കേരള സ്റ്റോറിയും
മൂന്നാമത്തെ ഉയര്‍ന്ന ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്ന അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. മെറാപി പര്‍വ്വതത്തിന്റെ ചെരിവുകളില്‍ കഴിഞ്ഞിരുന്ന നിരവധിയാളുകളെ ഒഴിപ്പിച്ചു. പ്രദേശത്ത് മൂന്ന് കിലോമീറ്ററോളം ലാവ പരക്കുകയും അന്തരീക്ഷത്തില്‍ പൊടിപടലങ്ങളും മറ്റും മൂടുകയും ചെയ്തു.
2,891 മീറ്റര്‍ ഉയരമുള്ള മെറാപ്പി പര്‍വ്വതത്തെ ഇന്തോനേഷ്യയിലും ജാവയിലും ‘ഫയര്‍ മൗണ്ടന്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. സെന്‍ട്രല്‍ ജാവ, യോഗ്യക്കാര്‍ത്ത പ്രവിശ്യകള്‍ക്കിടയിലുള്ള അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വതം ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതമായി കണക്കാക്കപ്പെടുന്നു, 1548 മുതല്‍ പതിവായി പൊട്ടിത്തെറിക്കുന്നു. 1979 ഏപ്രില്‍ മാസത്തിലാണ് വലിയ പൊട്ടിത്തെറിയുണ്ടായത്. 60 പേര്‍ക്കാണ് അന്ന് ജീവന്‍ പൊലിഞ്ഞത്. ഈ വര്‍ഷം ജനുവരി മുതല്‍ ഫെബ്രുവരി വരെ പൊട്ടിത്തെറിച്ചിരുന്നു.
Post Your Comments