KeralaLatest NewsNews

ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിർക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല: പിണറായി വിജയൻ

തിരുവനന്തപുരം: കോൺഗ്രസിന്റെ മുട്ടാപോക്ക് നയം തെരഞ്ഞെടുപ്പ് രംഗത്ത് പ്രതികൂലമായി ഭവിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിർത്തുകൊണ്ടാകണം ബിജെപിയെ നേരിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് അതിന് കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു.

Read Also: പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂര്‍ത്ത് നടത്തുന്ന നവകേരള സദസ് അശ്ശീല സദസെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു

കോൺഗ്രസിന്റെ സമുന്നതനായ നേതാവായ കമൽനാഥിന്റെ പ്രചാരണ രീതി എന്തായിരുന്നു. ബിജെപിയുടെ ബി ടീമായി കോൺഗ്രസ് നിൽക്കുന്ന രീതിയിലായിരുന്നില്ലേ അത്. ഇത്തരത്തിലുള്ള ദുർഗതി ഉണ്ടാക്കിവെച്ചത് കോൺഗ്രസാണ് എന്ന് നാം തിരിച്ചറിയണം. കോൺഗ്രസ് ഇത് തിരിച്ചറിയണം, ഇതിൽ നിന്നും പാഠമുൾക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്തുക എന്നത് ഇന്ന് രാജ്യം അവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. പക്ഷെ അത് തങ്ങൾ ഒറ്റക്ക് നിർവഹിക്കും എന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ടാൽ അത് സാധിക്കില്ല എന്നാണ് ഈ കടുത്ത അനുഭവം കാണിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചു: അധ്യാപകന് ഏഴുവര്‍ഷം കഠിന തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button