Latest NewsKeralaNews

നവകേരള സദസില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയ എ.വി ഗോപിനാഥിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

 

പാലക്കാട്: പാലക്കാട് നടന്ന നവകേരളാസദസില്‍ പങ്കെടുക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്ത മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.

read also: ജന്മനാ അന്ധനായ മണികണ്ഠന് സഹായഹസ്തവുമായി സുരേഷ് ഗോപി: വീട് നിർമ്മിക്കാൻ പണം കൈമാറി

മുന്‍ എംഎല്‍എയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എ.വി ഗോപിനാഥ് സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പം നവകേരള സദസിന്റെ പാലക്കാട്ട് നടന്ന പ്രഭാത യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  രൂക്ഷമായാണ് പ്രതികരിച്ചത്. നവകേരള സദസിനെതിരായ ബഹിഷ്‌കരണാഹ്വാനം യുഡിഎഫിന്റേതാണെന്നും തന്റേതല്ലെന്നും എ.വി ഗോപിനാഥ് പ്രതികരിച്ചിരുന്നു. ജനങ്ങളുമായി സംവാദം നടത്തുന്നത് മുഖ്യമന്ത്രി കാണിച്ച ഏറ്റവും തന്റേടമുള്ള നടപടിയെന്നായിരുന്നു നവകേരള സദസിനെ ഗോപിനാഥ് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വികസന കാര്യങ്ങള്‍ക്ക് പിന്തുണയെന്നും പാര്‍ലമെന്റ് തെഞ്ഞെടുപ്പ് സമയത്ത് തന്റെ രാഷ്ട്രീയ നിലപാട് പറയുമെന്നും ഗോപിനാഥ് അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button