
ദിസ്പൂര്‍: ക്വാറി തൊഴിലാളികളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. ക്വാറിയിലെ മൂന്ന് ഡ്രൈവര്‍മാരെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോത്.
അസമിലെ കച്ചാര്‍ ജില്ലയിലാണ് സംഭവം. ആയുധങ്ങളുമായി എത്തിയ സംഘമാണ് തൊഴിലാളികളെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
read also: ബിജെപിയുടെ വിജയ തേരോട്ടം, പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
അസം റൈഫിള്‍സും പോലീസും സംയുക്തമായി ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ഖനനം ചെയ്ത കല്ലുകള്‍ ട്രക്കുകളിലേക്ക് കയറ്റുന്നതിനിടെയാണ് തോക്കുമായെത്തിയ സംഘം ക്വാറിയിലേക്ക് അതിക്രമിച്ച് കടന്നത്. നിരവധി തവണ സംഘം ആകാശത്തേക്ക് വെടിയുതിര്‍ത്തതായും സംഘത്തിന്റെ കൈവശം മാരകായുധങ്ങള്‍ ഉണ്ടായിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു.
മൂന്ന് പേരെയും ബന്ദികളാക്കി വനത്തിലേക്ക് കൊണ്ടുപോയെന്ന് മറ്റ് തൊഴിലാളികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലില്‍ ഭീകര സംഘടനകള്‍ക്ക് പങ്കുണ്ടെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഭീകരവാദ സംഘടനകളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്.
Post Your Comments