MalappuramNattuvarthaLatest NewsKeralaNews

‘പടനായകൻ യുദ്ധം നയിക്കേണ്ടത്‌ യുദ്ധ ഭൂമിയിൽ നിന്നാണ്, അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല’: പരിഹാസവുമായി പിവി അൻവർ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നിലും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ, രാഹുൽ ഗാന്ധിയെ പരിഹസിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ രംഗത്ത്. പടനായകൻ യുദ്ധം നയിക്കേണ്ടത്‌ യുദ്ധ ഭൂമിയിൽ നിന്നാണ് എന്നും വയനാട്ടിൽ വന്നിരുന്നല്ല എന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

പിവി അൻവരിന്റെഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

“ഈ മനുസൻ തളരില്ല,കോൺഗ്രസ്‌ തോൽക്കില്ല,തിരിച്ച്‌ വരും”.!! കേരളത്തിലെ കോൺഗ്രസുകാർ വക, രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്‌, ബി.ജി.എമ്മും ചേർത്ത്‌ ഇനിയിപ്പോ ഈ ഡയലോഗിന്റെ വരവാണ്. പടനായകൻ യുദ്ധം നയിക്കേണ്ടത്‌ യുദ്ധഭൂമിയിൽ നിന്നാണ്. ഇല്ലെങ്കിൽ യുദ്ധം തോൽക്കും. അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല. “വയനാട്ടിലല്ല,സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്‌”.

shortlink

Related Articles

Post Your Comments

Related Articles


Back to top button