Latest NewsKeralaNews

‘മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ ചുവപ്പു കണ്ട പോത്തിന്റെ അവസ്ഥ, സർക്കാർ പദ്ധതികൾ എല്ലാം ചാപിള്ള’: ആഞ്ഞടിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസിൽ രൂക്ഷവിമർശനമുയർത്തി പ്രതിപക്ഷ നേതാക്കൾ. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കതിരെയാണ് പ്രതിപക്ഷ നേതാക്കൾ രംഗത്ത് വന്നത്. ധനാകാര്യ മാനേജ്മെന്റ് ഇടതുപക്ഷത്തിന് അറിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. പിണറായി സർക്കാരിന്റെ പദ്ധതികൾ എല്ലാം ചാപിള്ളയാണെന്ന് കെ മുരളീധരനും ആക്ഷേപം. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ ചുവപ്പു കണ്ട പോത്തിന്റെ അവസ്ഥയാണെന്നും മുരളീധരൻ പറ‍ഞ്ഞു.

പ്രതിപക്ഷം പറയുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ഉത്തരവിടുന്ന സ്ഥിതിയാണ് സംസ്ഥാനത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമര്‍ശിച്ചു. നവകേരള സദസിനെത്തിരെ ഹൈക്കോടതിയുടെ 4 ഉത്തരവുകൾ വന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സ്കൂൾ ബസ് ഉപയോഗിക്കരുത്, കുട്ടികളെ പങ്കെടുപ്പിക്കരുത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പണപ്പിരിവും ഹൈക്കോടതി തടഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്കിലെ വേദി മാറ്റേണ്ടി വന്നു. പ്രതിപക്ഷം പറയുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ഉത്തരവിടുന്ന സ്ഥിതിയാണ് നിലവിലെന്ന വി.ഡി സതീശൻ പരിഹസിച്ചു. നാല് ഹൈക്കോടതി ഉത്തരവുകളാണ് ഈ അശ്ലീല നാടകത്തിന് എതിരെ ഉണ്ടായതെന്ന് പ്രതിപക്ഷം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതീകാത്മക ഇടപെടലാണ് യുഡിഎഫിന്റെ കുറ്റ വിചാരണ സദസെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു കാര്യവും ചെയ്യാതെ ഇത്ര കാലം ഇരുന്ന സര്‍ക്കാര്‍ ഇപ്പോൾ ജനങ്ങളെ കാണുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. അസാമാന്യ തൊലിക്കട്ടിയാണ് ഇടത് സര്‍ക്കാരിനെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button