ചൈനയിൽ വമ്പൻ അഴിച്ചുപണിയുമായി മെറ്റ. ആയിരക്കണക്കിന് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കണ്ടെത്തിയതോടെയാണ് മെറ്റയുടെ നടപടി. വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന അക്കൗണ്ടുകളെല്ലാം നീക്കം ചെയ്തതായി മെറ്റ അറിയിച്ചു. അക്കൗണ്ട് ഉപഭോക്താക്കൾ അമേരിക്കക്കാരാണെന്ന വ്യാജയാണ് അക്കൗണ്ടുകൾ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അമേരിക്കക്കാർ എന്ന നിലയിലാണ് ഈ അക്കൗണ്ടിൽ നിന്ന് പല രാഷ്ട്രീയ സംഭവങ്ങളുമായി പ്രതികരണങ്ങൾ വന്നിട്ടുള്ളത്.
ഗർഭച്ഛിദ്രം, സാംസ്കാരിക-യുദ്ധ പ്രശ്നങ്ങൾ, യുക്രെയ്നിനുള്ള സഹായം എന്നിവയാണ് പലപ്പോഴും ഇത്തരം വ്യാജ അക്കൗണ്ടുകളിലെ സജീവ ചർച്ചാ വിഷയങ്ങൾ. ഈ പ്രൊഫൈലുകൾ ചൈനയിലെ ഏതെങ്കിലും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതല്ലെങ്കിലും, 2024-ലെ യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ചൈന ആസ്ഥാനമായുള്ള വ്യാജ അക്കൗണ്ടുകളിൽ ഇത്തരം വിഷയങ്ങൾ സജീവമായി നിലനിൽക്കുന്നത് അധികൃത പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മെറ്റ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ടിലാണ് അക്കൗണ്ടുകൾ നീക്കം ചെയ്ത വിവരം മെറ്റ പങ്കുവെച്ചത്.
Post Your Comments