പാലക്കാട്: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും തോല്‍വി നേരിട്ട കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി ബിജെപിക്കെതിരെ യോജിക്കാവുന്നവരെ എല്ലാവരെയും ഒപ്പം കൂട്ടാന്‍ കഴിയാത്തത് കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. എല്ലാവരും ഒന്നിച്ച് നിന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ലീഡ് നിലനിര്‍ത്തിയ ബിജെപി മികച്ച ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ചു.
എന്നാല്‍,തെലങ്കാനയില്‍ ബിആര്‍എസിനെ വീഴ്ത്തി മിന്നും ജയം നേടാനായത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മത്സരിക്കാനിറങ്ങിയെങ്കിലും ജനങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടു.
Post Your Comments