തിരുവനന്തപുരം: സൗദി അറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയെന്ന ആരോപണവുമായി ഭർത്താവ് രംഗത്ത്. സൗദിയിൽ ജോലിക്കായി പോയ വാടാനപ്പള്ളി സ്വദേശിയായ ആതിരയെ അവിടെയുള്ളവർ ചേർന്ന് മതം മാറ്റുകയും, ഇപ്പോൾ ആതിരയുടെ യാതൊരു വിവരവുമില്ലെന്നുമാണ് ഭർത്താവ് ആന്റണി ആരോപിക്കുന്നത്. ഭാര്യയെ കാണുന്നില്ലെന്ന് കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
രണ്ടാം തവണ സൗദിയിലേക്ക് പോയപ്പോൾ മുതലാണ് ആതിരയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയതെന്ന് ആന്റണി നൽകിയ പരാതിയിൽ പറയുന്നു. ഫോണിൽ ആശുപത്രി അധികൃതരെ വിളിച്ചാൽ ആതിരയുടെ മേലധികാരിയായ ആസിഫും, സുബൈറും തന്നെ ചീത്ത വിളിക്കുകയും ആതിരയുമായി സംസാരിക്കുവാൻ അനുവദിക്കാതിരിക്കുകയും തൻ്റെ ഭാര്യയെ തനിക്ക് വിട്ടുതരുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ആൻ്റണി പറയുന്നുണ്ട്.
സൗദി അറേബ്യയിൽ വച്ച് ആതിരയെ മയക്കുമരുന്നിന് അടിമപ്പെടുത്തി താമസസ്ഥലത്ത് നിന്നും 200 കിലോമീറ്റർ ദൂരെയുള്ള യൻബു എന്ന പ്രദേശത്ത് കൊണ്ടുപോയി മതംമാറ്റിയതായി അറിഞ്ഞെന്ന് ആന്റണി പറയുന്നു. സുബൈർ എന്ന 65 വയസ്സുള്ള വ്യക്തി സൗദി അറേബ്യയിൽ വച്ച് 35 വയസ്സുള്ള ആതിരയെ വിവാഹം കഴിച്ചുവെന്നും ഇയാൾ ആതിരയെ മതംമാറ്റിയെന്നുമാണ് വിവരം. ആതിരക്ക് ദിവസവും ഭക്ഷണത്തിൽ ഡ്രഗ്സ് നൽകിയാണ് മതംമാറ്റിയതെന്നാണ് ആന്റണി ആരോപിക്കുന്നത്. തൻ്റെ ഭാര്യയെ ഇസ്ലാം തീവ്രവാദികൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിന് മുൻപായി അവളെ രക്ഷപ്പെടുത്തി, എത്രയും പെട്ടന്ന് നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആന്റണി ആവശ്യപ്പെടുന്നത്.
Post Your Comments