
തിരുവനന്തപുരം: ട്രോളി ബാഗില്‍ 13 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയില്‍. തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശികളായ അന്‍സാരി, ഷരീഫ്, ഫൈസല്‍, സജീര്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം. ട്രോളി ബാഗില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഘം പിടിയിലായത്.
Read Also: പിഞ്ചോമനകൾ റോഡിൽ അപ്രത്യക്ഷരാകാതിരിക്കാൻ മാർഗനിർദ്ദേശങ്ങളുമായി അധികൃതർ
എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കഞ്ചാവുമായി ഓട്ടോയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരത്ത് വെച്ചാണ് പ്രതികള്‍ പിടിയിലായത്.
Post Your Comments