Latest NewsNewsIndia

’20 വർഷം മുമ്പും സമാന സാഹചര്യം കോൺഗ്രസ് നേരിട്ടിട്ടുണ്ട്’: ഭാരതം ഒന്നിക്കും ഇൻഡ്യ ജയിക്കുകയും ചെയ്യുമെന്ന് ജയറാം രമേശ്

ഡൽഹി: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മൂന്നിലും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ, പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കോൺഗ്രസ് നോക്കിക്കാണുന്നതെന്നും 20 വർഷം മുമ്പ് സമാനസാഹചര്യം കോൺഗ്രസ് നേരിട്ടിട്ടുണ്ടെന്നും ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.

‘കൃത്യം 20 വർഷം മുമ്പും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോൺഗ്രസ് പരാജയം നേരിട്ടിരുന്നു. ഡൽഹി മാത്രമായിരുന്നു അന്ന് കോൺഗ്രസിന് നേടാനായത്. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൂർവാധികം ശക്തിയോടെ കോൺഗ്രസ് തിരിച്ചു വന്നു. രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയായി ഉയർന്ന് സർക്കാർ രൂപീകരിക്കുകയും ചെയ്തു. ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് നോക്കിക്കാണുന്നത്. ഭാരതം ഒന്നിക്കും ഇൻഡ്യ ജയിക്കുകയും ചെയ്യും’. ജയറാം രമേശ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button