ന്യൂഡൽഹി: ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഡാർക്ക് പാറ്റേണുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ രംഗത്ത്. ഡാർക്ക് പാറ്റേണുകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ശരിയായ രീതിയിൽ സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഡാർക്ക് പാറ്റേണുകൾ പലപ്പോഴും ദൃശ്യമാകാറുണ്ട്. ഈ സാഹചര്യത്തിൽ ഡാർക്ക് പാറ്റേണുകൾ ഒഴിവാക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ മുഴുവൻ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്കും ഇത് ബാധകമാണ്.
ഡാർക്ക് പാറ്റേണുകൾ എന്നത് പ്രത്യേക തരം ഡിസൈനുകളാണ്. ഇവ പലതരത്തിൽ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെട്ടേക്കാം. ഒരു ഉൽപ്പന്നമോ, സേവനമോ വാങ്ങുന്നതിനോ സബ്സ്ക്രൈബ് ചെയ്യുന്നതിനോ വേണ്ടി ഉപഭോക്താവിന് ഏതെങ്കിലും അധിക സാധനങ്ങൾ വാങ്ങുകയോ, സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യേണ്ടി വരാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ പലപ്പോഴും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് ആവശ്യപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ ‘നിർബന്ധിത പ്രവർത്തനം’ എന്നും ഡാർക്ക് പാറ്റേണുകളെ വിശേഷിപ്പിക്കുന്നു.
Also Read: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: ഒരു മരണം, 20 പേര്‍ക്ക് പരിക്ക്
ഡാർക്ക് പാറ്റേണുകൾ ഉപഭോക്തൃ അവകാശങ്ങളുടെ നിയമലംഘനമാണ്. 13 ഡാർക്ക് പാറ്റേണുകളെ കുറിച്ച് സിസിപിഎ വ്യക്തമാക്കിയിട്ടുണ്ട്. ഇവ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ഡാർക്ക് പാറ്റേണുമായി ബന്ധപ്പെട്ട് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ നിയമലംഘനം നടത്തുകയാണെങ്കിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം പിഴ അടക്കമുള്ള നടപടികളാണ് നേരിടേണ്ടി വരിക.
Post Your Comments