ടെല്‍ അവീവ്: ഗാസയില്‍ ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രതിരോധ സേന. മരണവിവരം ഇവരുടെ കുടുംബാംഗങ്ങളെ അറിയിച്ചുവെന്നും, ഒരാളുടെ മൃതദേഹം ഇസ്രായേലിലേക്ക് എത്തിച്ചതായും സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. എലിയാഹു മാര്‍ഗലിറ്റ്, മായ ഗോറെന്‍, റോണന്‍ എന്‍ഗല്‍, ആര്യേ സല്‍മനോവിറ്റ്സ്, ഓഫിര്‍ സര്‍ഫതി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Read Also: സൗദിയില്‍ നഴ്സുമാര്‍ക്ക് അവസരം, അഭിമുഖം ഓണ്‍ലൈനിലൂടെ
ഇതില്‍ ഓഫിര്‍ സര്‍വതിയുടെ മൃതദേഹമാണ് ഇസ്രായേലിലേക്ക് എത്തിച്ചത്. 136 പേര്‍ ഇപ്പോഴും ഹമാസിന്റെ പിടിയിലുണ്ടെന്ന് ഹഗാരി വ്യക്തമാക്കി. ഇതില്‍ 17 സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഓഫിറിന്റെ മൃതദേഹം ഗാസയുടെ അതിര്‍ത്തി മേഖലയില്‍ നിന്നാണ് കണ്ടെത്തിയതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തൊട്ടുപിന്നാലെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു.
Post Your Comments