Latest NewsIndia

പുതുച്ചേരിയിലും തമിഴ്നാട്ടിലും അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന ബം​ഗ്ലാദേശി പൗരൻമാർ: എൻഐഎ അറസ്റ്റ്

ചെന്നൈ: പുതുച്ചേരിയിലും തമിഴ്നാട്ടിലും എൻഐഎയുടെ മിന്നൽ റെയ്ഡ്. ചെന്നൈയിൽ 3 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഷബാബുദീൻ, മുന്ന, മിയാൻ എന്നി 3 ബം​ഗ്ലാദേശി പൗരൻമാരാണ് അറസ്റ്റിലായത്. ത്രിപുരയിലെ മേൽവിലാസത്തിൽ എടുത്ത വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തു.

ഇവർക്ക് നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉത്തരേന്ത്യക്കാരെന്ന വ്യാജേനയാണ് മൂന്ന് പേരും ഇവിടെ താമസിച്ചിരുന്നത്. മിക്ക സംസ്ഥാനങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന ബംഗ്ളാദേശികൾ കയറിപ്പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button