IdukkiLatest NewsKeralaNattuvarthaNews

സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ സത്രീയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ: ഭർത്താവും അനുജന്റെ ഭാര്യ‌യും പിടിയിൽ

ഇടുക്കി: സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴവര
മോർപ്പാളയിൽ ജോയ്സ് എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് എബ്രഹാമിനെയും, ഇയാളുടെ അനുജന്റെ ഭാര്യ ഡയാനയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് വാഴവര മോർപ്പാളയിൽ വീട്ടിൽ എംജെ എബ്രഹാമിന്റെ ഭാര്യ ജോയ്സിന്റെ മൃതദേഹം സമീപത്തെ സ്വിമ്മിംഗ് പൂളിൽ കണ്ടെത്തിയത്. ദേഹമാസകലം പൊള്ളലേറ്റതായും കണ്ടെത്തി. കാനഡയിലായിരുന്ന എബ്രഹാമും ഭാര്യ ജോയ്സും, നാല് മാസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. ഫാം സ്ഥിതി ചെയ്യുന്ന തറവാട് വീട്ടിൽ ഇളയ അനുജൻ ഷിബുവിനൊപ്പമാണ് ഇവർ തിരിച്ചെത്തിയതു മുതൽ താമസിച്ചിരുന്നത്.

ഇസ്രായേലിനെ അനുകൂലിച്ചുള്ള ഉപവാസ സമരത്തില്‍ പങ്കെടുത്തു: നടൻ കൃഷ്ണകുമാറിനെതിരെ കേസ്

സഹോദരൻ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഫാം സന്ദർശിക്കാൻ ഉച്ചയോടെ എത്തിയവരാണ് സ്വിമ്മിംഗ് പൂളിൽ ജോയ്സിന്റെ മൃതദേഹം കണ്ടത്. ഉടൻ തന്നെ നാട്ടുകാരെയും പൊലീസിലും വിവരമറിയിച്ചു. വെള്ളിയാഴ്ച രാവിലെ ജോയ്സിനെ സമീപവാസികൾ കണ്ടിരുന്നു. ജോയ്സ് ഉൾപ്പടെ താമസിക്കുന്ന തറവാട് വീടിനുള്ളിൽ തീപിടിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. സംഭവത്തിൽ ഭർത്താവ് എബ്രഹാമിനെയും സഹോദരൻ ഷിബുവിന്റെ ഭാര്യ ഡയാനയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button