ഉത്സവ, ക്രിസ്തുമസ് അവധിയോടനുബന്ധിച്ച് ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് സ്പെഷ്യൽ സർവീസ് നടത്താൻ അനുമതി നൽകി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരമെന്ന നിലയിൽ, വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുക. നിലവിൽ, ചെന്നൈ-ബെംഗളൂരു-മൈസൂർ റൂട്ടിലാണ് ദക്ഷിണ റെയിൽവേ വാരാന്ത്യ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രെയിനുകളെ കുറിച്ചും, സർവീസുകളെക്കുറിച്ചും കൂടുതൽ അറിയാം.
മൈസൂർ-ചെന്നൈ സ്പെഷ്യൽ വന്ദേ ഭാരത് (06038)
മൈസൂരിൽ നിന്ന് ബെംഗളൂരു വഴി ചെന്നൈയിൽ എത്തിച്ചേരുന്ന തരത്തിലാണ് ഈ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മൈസൂരിൽ നിന്ന് ഉച്ചയ്ക്ക് 1:05-ന് പുറപ്പെടുന്ന ട്രെയിൻ ബംഗളൂരുവിൽ 2:40 ഓടെ എത്തിച്ചേരും. ചെന്നൈയിൽ രാത്രി 7:20-നാണ് ട്രെയിൻ എത്തുക. ഡിസംബർ 6, 13, 20, 27 എന്നീ തീയതികളിൽ ഈ സ്പെഷ്യൽ ട്രെയിൻ ഉണ്ടാകും.
ചെന്നൈ സെൻട്രൽ-ബെംഗളൂരു-മൈസൂർ സ്പെഷ്യൽ വന്ദേ ഭാരത് എക്സ്പ്രസ് (06037)
ഡിസംബർ 6, 13, 20, 27 എന്നീ തീയതികളിൽ ചെന്നൈ സെൻട്രലിൽ നിന്ന് രാവിലെ 5:50-ന് ട്രെയിൻ പുറപ്പെടും. ഉച്ചയ്ക്ക് 12:30-ന് മൈസൂർ ജംഗ്ഷനിലും, രാത്രി 10:10-ന് ബെംഗളൂരുവിലും എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിക്കുക. 600 കിലോമീറ്റർ സഞ്ചരിക്കാൻ ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്സ്പ്രസിന് 6 മണിക്കൂറും 30 മിനിറ്റും മാത്രമാണ് എടുക്കുന്നത്.
Post Your Comments