Latest NewsNewsBusiness

ബാങ്ക് ഓഫ് അമേരിക്കയടക്കമുള്ള വിദേശ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ, കാരണം ഇത്

മൂന്ന് ബാങ്കുകളും 10,000 രൂപ വീതമാണ് പിഴ ഒടുക്കേണ്ടത്

മുംബൈ: ബാങ്ക് ഓഫ് അമേരിക്കയടക്കമുള്ള വിദേശ ബാങ്കുകൾക്കെതിരെ സ്വരം കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ബാങ്ക് ഓഫ് അമേരിക്കയ്ക്ക് പുറമേ, എൻഎ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ ലിബറൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള ആവശ്യകതകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിനുള്ള റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ബാങ്ക് ഓഫ് അമേരിക്കയ്ക്ക് പിഴ ചുമത്തിയത്.

പ്രവാസികളിൽ നിന്നുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് എച്ച്ഡിഎഫ്സി ബാങ്കിനെതിരെ ആർബിഐ നടപടി സ്വീകരിച്ചത്. മൂന്ന് ബാങ്കുകളും 10,000 രൂപ വീതമാണ് പിഴ ഒടുക്കേണ്ടത്. അതേസമയം, വിവിധ മാനദണ്ഡങ്ങൾ പാലിക്കാത്ത അഞ്ച് സഹകരണ ബാങ്കുകൾക്കും ആർബിഐ പിഴ ചുമത്തിയിരുന്നു. ബീഹാറിലെ പട്‌ലിപുത്ര സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്ക്, ബാലസോർ ഭദ്രക് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഒഡീഷയിലെ ധ്രംഗധ്ര പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഗുജറാത്തിലെ പാഠാൻ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ്, ദി മണ്ഡൽ നാഗരിക് സഹകാരി ബാങ്ക് എന്നിവയ്ക്കാണ് പിഴ ചുമത്തിയത്.

Also Read: പിണറായി മുത്തച്ഛനെപ്പോലെയാകണം എന്ന് കുട്ടികൾ പറയുന്നു, വിദ്യാർത്ഥികളെ ആരും നിർബന്ധിച്ച് കൊണ്ടു വരുന്നതല്ല: ആർ ബിന്ദു

shortlink

Related Articles

Post Your Comments

Related Articles


Back to top button